Credit Card NFC Technology

എന്താണ് ക്രെഡിറ്റ് കാർഡ് NFC ടെക്നോളജി: അത് എങ്ങനെ പ്രവർത്തിക്കുന്നു?

സാമ്പത്തിക ഇടപാടുകൾ ഡിജിറ്റലൈസേഷനിലേക്ക് നീങ്ങുന്നതോടെ ക്രെഡിറ്റ് കാർഡുകളുടെയും ഡെബിറ്റ് കാർഡുകളുടെയും സാങ്കേതിക വിദ്യകൾ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു.

പേയ്‌മെൻ്റുകൾ സൗകര്യപ്രദവും വേഗത്തിലുള്ളതും സുരക്ഷിതവുമാക്കാൻ ലക്ഷ്യമിടുന്ന ഒരു നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ ക്രെഡിറ്റ് കാർഡാണ് അത്തരമൊരു പരിണാമം.

എന്താണ് NFC?

നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ, അല്ലെങ്കിൽ NFC, ഒരു നിശ്ചിത ദൂരത്തിൽ നിന്ന് ഡാറ്റ കൈമാറ്റം സാധ്യമാക്കുന്ന ഒരു ഹ്രസ്വ-ദൂര വയർലെസ് സാങ്കേതികവിദ്യയാണ്.

NFC- പ്രാപ്തമാക്കിയ ഉപകരണങ്ങൾക്ക് ഇടപാടുകൾ പൂർത്തിയാക്കാൻ സഹായിക്കുന്ന ഒരു സിലിക്കൺ ചിപ്പ് ഉണ്ട്.

ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, സ്‌മാർട്ട്‌ഫോണുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയിലൂടെ സമ്പർക്കരഹിത പണമടക്കലുകൾക്ക് ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.

എന്താണ് ഒരു NFC ക്രെഡിറ്റ് കാർഡ്?

സമ്പർക്കരഹിത പേയ്‌മെൻ്റുകൾ നടത്താൻ NFC ക്രെഡിറ്റ് കാർഡ് നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ ഉപയോഗിക്കുന്നു. ഒരു പരമ്പരാഗത ക്രെഡിറ്റ് കാർഡുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങളുടെ ഇടപാടുകൾ എളുപ്പത്തിലും വേഗത്തിലും ആക്കാൻ ഇത് മൂലം സാധിക്കുന്നു.

ഇത് പരമ്പരാഗത ക്രെഡിറ്റ് കാർഡിൽ നിന്ന് വ്യത്യസ്തമാണ്. അവിടെ പേയ്‌മെൻ്റുകൾ നടത്തുന്നതിന് നിങ്ങൾ സ്വൈപ്പ് ചെയ്യുകയോ കാർഡ് ടെർമിനലിനുള്ളിലേക്ക് കയറ്റുകയോ ചെയ്യണം.എന്നാൽ ഒരു NFC ഇടപാടിൽ, NFC പ്രവർത്തനക്ഷമമാക്കിയ ടെർമിനൽ ഉപകരണത്തിൽ നിങ്ങളുടെ കാർഡ് ഒരു നിശ്ചിത ദൂരത്തിൽ എത്തിച്ചാൽ മതി.

ഈ ഹ്രസ്വദൂര റേഡിയോടെക്നോളജി ഏതാനും സെൻ്റീമീറ്റർ അകലെ നിന്ന് കണക്ഷനുകൾ ഉണ്ടാക്കുകയും പണമിടപാട് സാധ്യമാക്കുകയും ചെയ്യുന്നു. കോൺടാക്റ്റ്‌ലെസ്സ് ലോഗോയോ വൈഫൈ ചിഹ്നമോ നോക്കി നിങ്ങൾക്ക് NFC കാർഡ് തിരിച്ചറിയാം.

ഇത് എങ്ങനെ പ്രവർത്തിക്കുന്നു?

വിവരങ്ങൾ കൈമാറാൻ റേഡിയോ തരംഗങ്ങൾ ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ ടെക്നോളജി (RFID) വഴിയാണ് NFC സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്.

ഡാറ്റ തിരിച്ചറിയാനും വിവരങ്ങൾ പങ്കിടാനും RFID റേഡിയോ തരംഗങ്ങൾ ഉപയോഗിക്കുന്നു. ഇതിന് രണ്ട് ഘടകങ്ങളുണ്ട്; ടാഗും റീഡറും.

ഡാറ്റ സംഭരിക്കുന്നതിനും കൈമാറുന്നതിനും സഹായിക്കുന്ന മൈക്രോചിപ്പും ആൻ്റിനയും കാർഡിനുള്ള ടാഗിലുണ്ട്.

NFC സംവിധാനം ഉള്ള പണമിടപാട് ഉപകരണം (റീഡർ) റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുകയും ടാഗിൽ നിന്ന് സിഗ്നൽ സ്വീകരിക്കുകയും അങ്ങനെ പണം കൈമാറ്റം സാധ്യമാക്കുകയും ചെയ്യുന്നു.

ഒരു NFC ക്രെഡിറ്റ് കാർഡ് എങ്ങനെ ഉപയോഗിക്കാം?

  • 1: പണം സ്വീകരിക്കാൻ ഉപകരണം തയ്യാറായി കഴിയുമ്പോൾ NFC ടെർമിനലിന് സമീപം നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കാണിക്കുക.
  • 2: NFC ടെർമിനൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ വായിക്കുകയും പേയ്‌മെൻ്റുകൾ പ്രോസസ്സ് ചെയ്യുകയും ചെയ്യും.
  • 3: RBI നിബന്ധന അനുസരിച്ച്, ₹5,000-ന് മുകളിലുള്ള ഇടപാടുകൾക്ക് ഇടപാട് പൂർത്തിയാക്കാൻ നിങ്ങൾ ഒരു PIN നൽകേണ്ടതുണ്ട്.

NFC ക്രെഡിറ്റ് കാർഡിൻ്റെ പ്രയോജനങ്ങൾ

ഉപയോഗിക്കാൻ എളുപ്പമാണ്: ഒരു പരമ്പരാഗത ക്രെഡിറ്റ് കാർഡുമായി താരതമ്യപ്പെടുത്തുമ്പോൾ, NFC കാർഡുകൾ ഉപയോഗിക്കാൻ എളുപ്പമാണ് ഒപ്പം ഒരു ടാപ്പിലൂടെ തടസ്സമില്ലാത്ത ഇടപാടുകൾ പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്നു. സാങ്കേതികവിദ്യയെക്കുറിച്ച് കൂടുതൽ അറിയാത്ത ഒരാൾക്ക് പോലും ഇത് ഉപയോഗിക്കാൻ കഴിയും.

വേഗത്തിലുള്ള പേയ്‌മെൻ്റുകൾ: നിങ്ങളുടെ കാർഡ് സ്വൈപ്പുചെയ്യുകയോ ഉള്ളിലേക്ക് കയറ്റുകയോ ചെയ്യേണ്ടതില്ലാത്തതിനാൽ, പരമ്പരാഗത കാർഡിൽ നിന്ന് വ്യത്യസ്തമായി വേഗത്തിലുള്ള പേയ്‌മെൻ്റ് പ്രോസസ്സിംഗ് NFC കാർഡുകൾ ഉറപ്പാക്കുന്നു.

സുരക്ഷിതമായ ഇടപാടുകൾ: NFC ക്രെഡിറ്റ് കാർഡുകൾ വഴി നടത്തുന്ന എല്ലാ പേയ്‌മെൻ്റുകളും സ്വകാര്യത പരിരക്ഷയുടെ വലയത്തിനുള്ളിൽ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു. ഇത് പറ്റിക്കപ്പെടാൻ സാധ്യതയുള്ള ഇടപാടുകളിൽ നിന്നും ഡാറ്റ മോഷണത്തിൽ നിന്നും നിങ്ങളെ രക്ഷിക്കുന്നു.

NFC ക്രെഡിറ്റ് കാർഡിൻ്റെ പോരായ്മകൾ

നിങ്ങളുടെ കാർഡ് നഷ്‌ടപ്പെടുകയോ അല്ലെങ്കിൽ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌താൽ, അത് ലഭിക്കുന്നവർക്ക് ഇടപാടുകൾ നടത്തുന്നത് എളുപ്പമാണ്. തട്ടിപ്പുകാർക്ക് നിങ്ങളുടെ പേരിൽ ടാപ്പ് ചെയ്‌ത് പേയ്‌മെൻ്റുകൾ നടത്താം.

NFC,ക്രെഡിറ്റ് കാർഡ് സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ ട്രെൻഡുകളിലൊന്നായതിനാൽ, എല്ലാ വിൽപ്പനക്കാരും ബിസിനസ്സുകളും NFC ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള പേയ്‌മെൻ്റുകൾ സ്വീകരിക്കുന്നില്ല. അതിനാൽ, നിങ്ങളുടെ എല്ലാ ഇടപാടുകൾക്കും ഇത് മാത്രം ഉപയോഗിക്കാൻ കഴിയില്ല.

സാമ്പത്തിക രംഗത്തെ മറ്റെല്ലാ പുതുമകളെയും പോലെ, NFC ക്രെഡിറ്റ് കാർഡുകൾ ഷോപ്പിംഗ് എളുപ്പമാക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും, അത്തരം ഇടപാടുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ മനസ്സിൽ വയ്ക്കുകയും അവ ഉത്തരവാദിത്വത്തോടുകൂടി ഉപയോഗിച്ച് അമിത ചെലവ് ഒഴിവാക്കുകയും ചെയ്യുക.

Content Highlights: Credit Card NFC Technology: What is it and How Does It Work?

Leave a Reply

Your email address will not be published. Required fields are marked *